ജിസിസി.,കെ.എം.സി.സി മരുന്ന് വിതരണവും ആദരിക്കലും നാളെ

ഇരിക്കൂർ: ജിസിസി, കെ.എം.സി.സി ഇരിക്കൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 8 വർഷമായി തുടരുന്ന മരുന്ന് വിതരണം നാളെ ഉച്ചക്ക് 2 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.
ഇരിക്കൂർ, പടിയൂർ, കൂടാളി ഗ്രാമപ്പഞ്ചായത്തുകളിൽ നിന്നുള്ള നിർദ്ധന കുടുംബങ്ങൾക്കാണ് മരുന്ന് വിതരണം ചെയ്യുന്നത്. എല്ലാമാസവും മരുന്ന് വിതരണം നടക്കാറുണ്ട്.അർഹരായ 100 പേർക്ക് 1000 രൂപ വീതം മരുന്നാണ് വിതരണം ചെയ്യാറുള്ളത്. ഇതോടൊപ്പം മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരത്തിനായി പഞ്ചായത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഫണ്ട് സമാഹരിച്ച മൂന്ന് വാർഡുകൾക്കും സംസ്ഥാന തലത്തിൽ മികച്ച വളണ്ടിയറായി പ്രവർത്തിച്ച കെ.കെ.കുഞ്ഞി മായനെയും ചടങ്ങിൽ ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചെയർമാൻ കെ മുഹമ്മദ് അഷറഫ് ഹാജി,പ്രസിഡൻ്റ് എം.പി.ഹനീഫ, ജനറൽ സെക്രട്ടറി റഷീദ് കുന്നത്ത്, ജനറൽ കൺവീനർ എൻ.ശിഹാബുദ്ദീൻ, എം പി ഹംസ യു.പി.അബ്ദുറഹിമാൻ, അശ്റഫ് പള്ളിപ്പാത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. VIDEO

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling