മൂന്നാം ദിവസവും സ്വര്‍ണത്തിന്റെ വില ഉയര്‍ന്നു; ഇന്നത്തെ വിലയറിയാം…

 സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5450 രൂപയായി. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 43600 രൂപ എന്ന നിരക്കിലാണ് വില്‍പ്പന പുരോഗമിക്കുന്നത്.

ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൊവ്വാഴ്ച സ്വര്‍ണവില ഉയര്‍ന്നത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. ഇക്കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 160 രൂപയാണ് വര്‍ധിച്ചത്. അതിന് പിന്നാലെയാണ് വീണ്ടും പവന് 160 രൂപ കൂടി വര്‍ധിക്കുന്നത്.

അതേസമയം വെള്ളിയുടെ വില ഗ്രാമിന് രണ്ട് രൂപ ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling