തലശ്ശേരി നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുക അതിരൂക്ഷമായ വിലക്കയറ്റം
തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പുതിയ ബസ് സ്റ്റാന്റിലെ സപ്ലൈകോ
മാര്‍ക്കറ്റിനു മുന്നില്‍ തലശ്ശേരി മുന്‍സിപ്പല്‍തല മണ്ഡലം
കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
സന്തോഷകരമായി
ഓണമുണ്ണാന്‍ പോലും പറ്റാത്ത സാഹചര്യം പിണറായി സര്‍ക്കാര്‍
വരുത്തിവെച്ചെന്ന് എ. ഐ. സി. സി അംഗം വി. എ നാരായണന്‍ പറഞ്ഞു.
ധര്‍ണ്ണയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. എം. പി അരവിന്ദാക്ഷന്‍, അഡ്വ. കെ. സി
രഘുനാഥ് സംസാരിച്ചു. ഉച്ചുമ്മല്‍ ശശി, പി. ഒ റാഫി ഹാജി, കെ. പി രാഗിണി,
എ. ഷര്‍മ്മിള, പി. കെ സോന, എന്‍. മോഹനന്‍, കെ. ലതിക, പി. വി
രാധാകൃഷ്ണന്‍, അനസ് ചാലില്‍ നേതൃത്വം നല്‍കി. കെ. ഇ പവിത്രരാജ്
സ്വാഗതവും ഇ. വിജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
0 അഭിപ്രായങ്ങള്‍