ചീരംകുളം സർക്കാർ സ്കൂളിലെ പോരായ്മകള്‍ അറിഞ്ഞു, പുതിയ പുതുപ്പള്ളിയില്‍ മാറ്റമുണ്ടാകും; ജെയ്ക് സി തോമസ്

പുതുപ്പള്ളി പ്രചാരണത്തിനിടെ ചീരകളും സര്‍ക്കാര്‍ സ്കൂള്‍ സന്ദര്‍ശിച്ച് ജെയ്ക് സി തോമസ്. ജെയ്കിനോട് അധ്യാപകര്‍ക്ക് പറയാനുണ്ടായിരുന്നത് കെട്ടിടത്തിന്‍റെ പോരായ്മകളെ കുറിച്ചായിരുന്നു. പുതിപ്പള്ളി ഉപതെരഞ്ഞടുപ്പ് പ്രചാരണത്തില്‍ വികസനം മാത്രമാണ് മുന്നോട്ടുവയ്ക്കുന്നത്. പ്രശ്നങ്ങള്‍ മനസിലാക്കിയ ജെയ്ക് പുതിയ പുതുപ്പള്ളിയില്‍ ഇതിനെല്ലാം മാറ്റമുണ്ടാകുമെന്ന് അധ്യാപകര്‍ക്ക് ഉറപ്പു നല്‍കി. സ്കൂള്‍ കുട്ടികളോടൊപ്പം സമയം ചെലവിട്ടാണ് അദ്ദേഹം മടങ്ങിയത്. ജെയ്ക് സി തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: കുട്ടികൾ നിഷ്കളങ്കരാണ്. അവർ ചിരിക്കുന്നതും ചിന്തിക്കുന്നതും കളങ്കമേതുമില്ലാതെയാണ്. ഒരിക്കലെങ്കിലും സ്വന്തം കുട്ടിക്കാലത്തേക്ക് തിരികെ പോകാൻ ആഗ്രഹിക്കാത്ത ആരുണ്ട്. ആശങ്കകളോ ആകുലതകളോ ഇല്ലാതെ കലപില കൂട്ടി കളിചിരിയോടെ നടക്കാൻ ഇപ്പോൾ ഞാനും കൊതിക്കാറുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് ചീരംകുളം സർക്കാർ സ്കൂളിൽ പോയപ്പോൾ കുറച്ചു നേരത്തേക്ക് എങ്കിലും ഞാനും ഒരു കുട്ടിയായി. സ്കൂളിന്റെ കെട്ടിടത്തിന്റെ പോരായ്മകൾ അവിടുത്തെ അധ്യാപകർ ചൂണ്ടി കാട്ടി. പുതിയ പുതുപ്പള്ളിയിൽ അതിനും മാറ്റം ഉണ്ടാകുമെന്നു ഉറപ്പു കൊടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling