സ്വാതന്ത്ര്യദിനാഘോഷം; യൂത്ത് ലീഗ് യൂണിറ്റി ഡേ സംഘടിപ്പിച്ചു

മാണിയൂർ | രാജ്യത്തിൻ്റെ 77-ാമത് സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യൂനിറ്റി ഡേ തണ്ടപ്പുറം വാർഡിൽ സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ കെ എം ബഷീർ മാസ്റ്റർ പതാക ഉയർത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എ അബ്ദുൽ ഖാദർ മൗലവി അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത്‌ ലീഗ് വാർഡ് ജന: സെക്രട്ടറി സാബിർ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം ഫായിസ്, പി സത്താർ, കെ ടി ശിഹാബുദ്ദീൻ, ടി സി അബ്ദുല്ല, ടി സി അബ്ദുൽ ഖാദർ ഹാജി, ഡോ. മുഹമ്മദ് ശാഫി, കെ മാമു, ടി പി റഫീഖ്, സമീർ കോക്കാട്ട് എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling