പാച്ചപ്പൊയ്ക അംഗനവാടിയിൽ ചെറു ധാന്യങ്ങളുടെ പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു

കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവൽക്കരിക്കുന്നതിന്റെ ഭാഗമായി, ലോകമെമ്പാടും ആഗസ്റ്റ്‌ 1 മുതൽ 7 വരെ മുലയൂട്ടൽ വാരം ആഘോഷിക്കുന്നതിന്റെ ഭാഗമായി പാച്ചപ്പൊയ്ക അംഗനവാടിയിൽ ചെറു ധാന്യങ്ങളുടെ പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു. ഡോക്ടർ തുഷാര മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും പോഷകാഹാരങ്ങളെക്കുറിച്ച് ക്ലാസ് കൈകാര്യം ചെയ്തു .
മിഡ് ലെവൽ സർവീസ് പ്രൊവൈഡർ ആയ എ അഞ്ജന അനീമിയെ കുറിച്ച് ക്ലാസ് എടുത്തു.കെ കരുണൻ, അംഗനവാടി അധ്യാപിക കെ സി രമ, ഹെൽപ്പർ ടി സി ബീന, ആശാവർക്കർ ഗീത,കുട്ടികളുടെ രക്ഷിതാക്കൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling