വിനായകന്റെ ജയിലർ എന്ന കച്ചവട സിനിമയിലെ അഭിനയ മികവിന്റെ ആഘോഷത്തിലാണ് സിപിഐഎം എന്ന് നടൻ ഹരീഷ് പേരടി. രജനികാന്ത് ചിത്രമായ ജയിലറിൽ വിനായകൻ ഗംഭീര പ്രകടനമാണ് നടത്തിയത്. അതിനെ മന്ത്രി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ പരിഹാസം.(Hareesh Peradi about Vinayakan Jailer Movie)
ഗ്രോ വാസു പറഞ്ഞു. വാസുവേട്ടാ ക്ഷമിക്കണം. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളോന്നും കേൾക്കാൻ ഞങ്ങൾക്ക് നേരമില്ല. ഞങ്ങൾ ‘ഉമ്മൻ ചാണ്ടി ചത്തു’ എന്ന് പറഞ്ഞ വിനായകന്റെ കച്ചവട സിനിമയിലെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ്. ഇവിടെ ആകെ ബഹളമാണ്. ഇതിനിടയിൽ ഒന്നും കേൾക്കാൻ പറ്റുന്നില്ല എന്താണ് വാസുവേട്ടാ ഇങ്ങള് ഞങ്ങളെ ഒന്ന് മനസ്സിലാക്കുവെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.‘ഞങ്ങളൊരു പ്രതിഷേധ യോഗം നടത്തി, രക്തസാക്ഷികളെ അനുസ്മരിച്ചു. ഇതാണു വലിയ കുറ്റമായത്. ആ കുറ്റം സമ്മതിക്കുന്നു, ശിക്ഷയും വാങ്ങാൻ തയ്യാറാണ്. പശ്ചിമഘട്ടത്തിൽ എട്ടുപേരെ വെടിവച്ചുകൊന്നു. ഭരണകൂടത്തിന് ഇതിനെക്കുറിച്ചു മിണ്ടാട്ടമില്ല. ഒരു കുറ്റവും ചെയ്യാത്തവരാണ് ഈ എട്ടുപേർ. ഞാനതിനെതിരെ നടത്തിയ പ്രതിഷേധമാണു വലിയ കുറ്റമായത്. ഇത് രണ്ടുതരം നിയമമാണ്. ഇതിനെ ഞാൻ അംഗീകരിക്കില്ലെന്നാണു കോടതിയിൽ പറഞ്ഞത്’-
ഗ്രോ വാസു പറഞ്ഞു. …വാസുവേട്ടാ ക്ഷമിക്കണം..ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളോന്നും കേൾക്കാൻ ഞങ്ങൾക്ക് നേരമില്ല…ഞങ്ങൾ ‘ഉമ്മൻ ചാണ്ടി ചത്തു’ എന്ന് പറഞ്ഞ വിനായകന്റെ കച്ചവട സിനിമയിലെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ്…ഇവിടെ ആകെ ബഹളമാണ്..ഇതിനിടയിൽ…ഒന്നും കേൾക്കാൻ പറ്റുന്നില്ല…എന്താണ് വാസുവേട്ടാ…ഇങ്ങള് ഞങ്ങളെ ഒന്ന് മനസ്സിലാക്കു …
0 അഭിപ്രായങ്ങള്‍