മലയാളികള്‍ക്ക് ഓണാശംസയുമായി ദുബായ് കിരീടാവകാശി
 ദുബായ് | ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.


വാഴയിലയില്‍ വിളമ്പിയ ഓണസദ്യയുടെ ഫോട്ടോയോട് ഒപ്പമാണ് ഹാപ്പി ഓണം എന്ന കുറിപ്പ് സഹിതം ശൈഖ് ഹംദാന്‍ പോസ്റ്റ് ചെയ്തത്.


സാമൂഹികമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലൂടെ ആണ് ആശംസകള്‍ അറിയിച്ചത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട 27 ഇനങ്ങളുള്ള വിഭവ സമൃദ്ധമായ ഓണസദ്യയുടെ ചിത്രമാണ്‌ ദുബായ് കിരീടാവകാശി പോസ്റ്റ് ചെയ്തത്.


ചോറ്, വാഴപ്പഴം ചിപ്‌സ്, ശര്‍ക്കരവരട്ടി, ഉപ്പ്, പപ്പടം അടക്കം സദ്യയില്‍ ഉണ്ട്. ഇപ്പോള്‍ യുകെയിലെ യോര്‍ക്ക് ഷയറില്‍ അവധിക്കാലം ആഘോഷിക്കുകയാണ്‌ അദ്ദേഹം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling