ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയൂഷ് മിഷന്‍ , നാഷണല്‍ ഹെല്‍ത്ത് മിഷന്‍, സിദ്ധ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ , ഏരുവേശ്ശി യുവജന ക്ലബ്ബ് ആന്‍ഡ് ഗ്രന്ഥാലയം, സീനിയര്‍ സിറ്റിസണ്‍ മുയിപ്ര എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും യുവജന ക്ലബ്ബ് ആന്‍ഡ് ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
പരിപാടി ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് റോബര്‍ട്ട് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം നാരായണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം സന്തോഷ് കുമാര്‍, മധു തൊട്ടിയില്‍ , ഡോക്ടര്‍ നിതിന്‍ വിനോദ് കെ എം, എം ഡി രാധാമണി, ഇ പി ബാലകൃഷ്ണന്‍, പി പത്മനാഭന്‍ തുടങ്ങിയവര്‍ പരിപാടില്‍ സംബന്ധിച്ചു.
മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ സിദ്ധ വൈദ്യത്തിന്റെ പ്രാധാന്യവും നിവവേമ്പ് കുടിനീരിന്റെ പ്രസക്തിയും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് ഡോക്ടര്‍ സൗമ്യ നയിച്ചു.
0 അഭിപ്രായങ്ങള്‍