മയ്യിൽ | വേളം പൊതുജന വായനശാലയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷത്തിൻ്റെ ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു. കണ്ണൂർ ജില്ല ലൈബ്രറി കൌൺസിൽ സെക്രട്ടറി പി കെ വിജയൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി അവാർഡ് നേടിയ ദേശാഭിമാനി പത്ര പ്രവർത്തകൻ പി സുരേശനും സംസ്ഥാന ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം വർഷവും ചാമ്പ്യനായ ആർ ശിവപ്രിയ എന്നിവർക്ക് ആദരം നൽകി.
കണ്ണൂർ ലൈബ്രറി വ്യാപന മിഷൻ കോ ഓഡിനേറ്റർ ടി കെ ഗോവിന്ദൻ മാസ്റ്റർ, മയ്യിൽ ഗ്രാമ പഞ്ചായത്ത് അംഗം കെ ബിജു എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ സി സി നാരായണൻ സ്വാഗതവും, ജനറൽ കൺവീനർ കെ പി രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. കണ്ണൂർ ഫോക്‌ലോർ അക്കാദമിയുടെ സഹായത്തോടെ അത്താഴക്കുന്ന് സൗപർണ്ണിക കലാവേദിയുടെ നാട്ടരങ്ങ് അരങ്ങേറി.
0 അഭിപ്രായങ്ങള്‍