ഗ്രോ വാസുവിനെ ജയിൽ മോചിതനാക്കണമെന്നാവശ്യം; പ്രതിഷേധ സംഗമം സംഘടിപ്പിച്ച് വാസു ഏട്ടൻ ഐക്യദാർഢ്യ സമിതി

മുൻ നക്‌സൽ നേതാവ് ഗ്രോ വാസുവിനെ ജയിൽ മോചിതനാക്കണമെന്നാവശ്യപ്പെട്ട് വാസു ഏട്ടൻ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് പൊറ്റമ്മലിൽ നടന്ന പരിപാടിയിൽ കലാ സാംസ്‌കാരിക രംഗത്ത് നിന്നുൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. നിലമ്പൂർ വെടിവെപ്പിൽ പ്രതിഷേധിച്ചതിനാണ് ഗ്രോ വാസുവിനെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ സ്വന്തം ജാമ്യത്തിൽ വിടാമെന്ന കുന്ദമംഗലം കോടതിയുടെ വ്യവസ്ഥ വേണ്ടെന്ന് വച്ചാണ് ഗ്രോ വാസു ജയിൽ തെരെഞ്ഞെടുത്തത്. മാവോയിസ്റ്റുകൾക്ക് നീതി കൊടുക്കാത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കാത്താതെന്തെന്ന മറു ചോദ്യം കോടതിയോട് വാസു ഉന്നയിക്കുകയും ചെയ്തിരുന്നു. 94 കാരനായ വാസുവിനെ വെറുതെ വിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധ സംഗമം കവി കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. 2016 ൽ നിലമ്പൂരിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെതിരെ ഗ്രോ വാസുവും സംഘവും പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കു മുമ്പിൽ സംഘം ചേർന്നതിനും മാർഗതടസം സൃഷ്ടിച്ചതിനും രജിസ്റ്റർ ചെയ്ത കേസിലായിരുന്നു അറസ്റ്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling