കണ്ണൂർ തെക്കി ബസാറിന് സമീപം വൻ ലഹരി മരുന്നുമായി യുവതിയും യുവാവും പിടിയിൽ

കക്കാട് റോഡിൽ തെക്കീ ബസാറിന് സമീപം വച്ച് വൻ ലഹരി മരുന്നുമായി രണ്ടു പേർ പിടിയിൽ. തൃശൂർ തലപ്പിള്ളി മുണ്ടത്തിക്കോട് സ്വദേശിനി മരിയ റാണി (21) ,വയനാട് ബത്തേരി പടിച്ചിറ സ്വദേശി ഷിൻ്റോ ഷിബു (23) എന്നിവരെയാണ് കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർസിനു കൊയില്ലത്തും സംഘവും പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരുവരും പിടിയിലായത്. പ്രതികളിൽ നിന്നും 23.779 ഗ്രാം മാരക ലഹരി മരുന്നായ മെത്താഫിറ്റാമിനും 64 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് മെത്താഫിറ്റാമിനും കഞ്ചാവും എത്തിക്കുന്ന മൊത്ത വിതരണക്കാരിൽ പ്രധാനിയാണ്അറസ്റ്റിലായ ഷിന്റോ ഷിബുവും മറിയ റാണിയും. ചെറുകിട വിൽപ്പനക്കാർക്ക് ആവിശ്യാനുസരണം ബാംഗ്ലൂരിൽ നിന്നും മറ്റും മയക്കു മരുന്നുകൾ എത്തിച്ചു കൊടുക്കുന്നതിൽ പ്രാധാനികളാണ് അറസ്റ്റിലായ ഇരുവരുമെന്ന് എക്സൈസ് പറഞ്ഞു. പരിശോധനയിൽ കണ്ണൂർ റെയിഞ്ചിലെ എക്സൈസ് സിവിൽ എക്സൈസ് ഓഫീസർമാരായ സി എച്ച് റിഷാദ് , എൻ രജിത്ത് കുമാർ , എം.സജിത്ത്, റോഷി കെ പി എന്നിവരും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling