പട്ടുവം ഗ്രാമം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു. സിനിമാതാരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു.

മുറിയാത്തോട്ടെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അദ്ധ്യക്ഷത വഹിച്ചു . പട്ടുവം ദീന സേവന സഭ മദർ ജനറൽ സിസ്റ്റർ എമസ്റ്റീന മുഖ്യാതിഥിയായി .
ജില്ലാ പഞ്ചായത്ത് മെമ്പർ ആബിദ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ , സീനത്ത് മംത്തിൽ, പി കുഞ്ഞികൃഷ്ണൻ, ഹെൽത്ത്‌ ഇൻസ്പെക്ടർ പി വി പവിത്രൻ, അജീഷ് തടിക്കടവ്, ഡോ: താജുദ്ദീൻ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പട്ടുവം ഗ്രാമ കൂട്ടായ്മക്ക് ഫ്രീസർ സൗജന്യമായി നല്കിയ സിസ്റ്റർ എമ സ്റ്റീന, ഫ്രീസറും മെഡിക്കൽ ഉപകരണങ്ങളും സൂക്ഷിക്കാൻ മുറികൾ വിട്ടു നല്കിയ സാന്ദ്ര രാമചന്ദ്രൻ ,വിവിധ മേഖലയിലായി കഴിവ് തെളിയിച്ചവരെയും ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling