വെള്ളച്ചാട്ടത്തിൽ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവം; രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു

വെള്ളച്ചാട്ടത്തിൽ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. മൂവാറ്റുപുഴ സ്റ്റേഷനിൽ ഡിപിഒമാരായ പരീത്, ബൈജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പിറവത്തിനു സമീപം അരീക്കൽ വെള്ളച്ചാട്ടത്തിൽ വെച്ച് യുവതികളെ അപമാനിച്ച സംഭവത്തിലാണ് നടപടിയെടുത്തത്. ആലുവ റൂറൽ എസ് പിയാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.സംഭവം പുറത്തുവന്നതിന് പിന്നാലെ പൊലീസുകാർക്കെതിരെ കൂടുതൽ പരാതികൾ ഉയർന്ന് വന്നിരുന്നു. വെള്ളച്ചാട്ടത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും മൂവാറ്റുപുഴ സ്റ്റേഷനിലെ പൊലീസുകാരൻ പരീത് അപമാനിച്ചുവെന്നാണ് സ്ത്രീ വെളിപ്പെടുത്തിയത്. കുട്ടിയുടെ അമ്മ ഇക്കാര്യം ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് കൂടുതൽ സ്ത്രീകളെ ഇയാൾ ലൈംഗികമായി അപമാനിച്ചത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് പൊലീസുകാർക്കെതിരെ കേസെടുത്തത്. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സ്ത്രീകളോടാണ് പൊലീസുകാർ അപമര്യാദയായി പെരുമാറിയത്. പിന്നാലെ മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ടു പൊലീസുകാരെ വെള്ളച്ചാട്ടത്തിൽ എത്തിയവർ തടഞ്ഞുവെക്കുകയായിരുന്നു. ഇവരെ രാമമംഗലം പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling