കോടികളുടെമെറ്റാവേഴ്‌സ് തട്ടിപ്പ്; ഇരകളിൽ നൂറുകണക്കിനുമലയാളികളും

കോഴിക്കോട്/കൊച്ചി: എ.ഐ ട്രേഡിങ്ങിന്‍റെ പേരില്‍മലയാളികളില്‍നിന്നടക്കംകോടിക്കണക്കിന് രൂപ തട്ടിയ ശേഷം കമ്പനി പ്രവർത്തനം നിർത്തി. മെറ്റാവേഴ്സ് ഫോറിന്‍എക്‌സ്‌ചേഞ്ച്‌(എം.ടി.എഫ്.ഇ) എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷനാണ് ആയിരക്കണക്കിനു നിക്ഷേപകരെ പെരുവഴിയിലാക്കി പ്രവർത്തനരഹിതമായത്. മോഹിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്തായിരുന്നു കമ്പനിയുടെ തട്ടിപ്പ്. പ്രവാസികളടക്കം ആയിരക്കണക്കിന് മലയാളികള്‍ക്കു കോടികള്‍നഷ്ടപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി. കോടിക്കണക്കിന് രൂപ ആളുകളുടെകൈയില്‍നിന്ന് സമാഹരിച്ച ശേഷം പൂട്ടിപ്പോകുന്നമണിചെയിന്‍ കമ്പനികളുടെ കൂട്ടത്തിലേക്കാണ് ഒരു പേരുകൂടിചേര്‍ക്കപ്പെട്ടിരിക്കുകയാണ് എം.ടി.എഫ്.ഇയിലൂടെ. ഈ മാസം 16 മുതലാണ് മെറ്റാവേഴ്സ് ഫോറിന്‍ എക്സ്ചേഞ്ച് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോം പ്രവർത്തനംനിർത്തിയത്. ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മുഖേന ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി എല്ലാ ദിവസവും വരുമാനംനല്‍കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. എം.ടി.എഫ്.ഇ എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍മുഖേനെയായിരുന്നുപ്രവർത്തനം. ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ട്രേഡിങ് ബട്ടന്‍ഓണാക്കുന്നതോടെട്രേഡിങ്നടക്കുമെന്നാണ് വിശ്വസിപ്പിച്ചത്. നിക്ഷേപിച്ചതുകക്കനുസരിച്ച് ഓരോ ദിവസം ലാഭം അക്കൌണ്ടില് വന്നുകൊണ്ടിരുന്നു. ആളുകളെചേർക്കുന്നതനുസരിച്ച് ലാഭവും കൂടിക്കൊണ്ടിരുന്നു. ഇടയ്ക്കുപണംപിന്‍വലിക്കാം. ആദ്യമാദ്യം പണം നിക്ഷേപിച്ചവർക്ക് നല്ല വരുമാനമുണ്ടായതോടെ പതിനായിരക്കണക്കിനു പേരാണുനിക്ഷേപവുമായെത്തിയത്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്നാണ്കമ്പനിഅവകാശപ്പെട്ടിരുന്നത്. എ.ഐ ട്രേഡിങ് എന്ന പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് എം.ടി.എഫ്.ഇകേരളത്തിലുംവിദേശത്തുമായി നടത്തിയത്. വലിയ ലാഭം പ്രതീക്ഷിച്ച് 10,000 മുതൽ 15 ലക്ഷം രൂപ വരെ കമ്പനിയിൽ നിക്ഷേപിച്ചവരുണ്ട്. സിസ്റ്റംഅപ്ഡേറ്റാണെന്നും അതിനാല്‍ പണം പിന്‍വലിക്കുന്നതിനു നിയന്ത്രണമുണ്ടെന്നും പറഞ്ഞ് ഈ മാസം 16നു നിക്ഷേപകര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. ഇതോടെയാണു ദുരൂഹത ആരംഭിച്ചത്. പിന്നാലെ ആപ്പ് പ്രവര്‍ത്തനരഹിതമാകുകയുംചെയ്തതോടെയാണുകോടികളുടെനിക്ഷേപതട്ടിപ്പ്പുറത്താകുന്നത്. ലക്ഷങ്ങള്‍നിക്ഷേപിച്ചവർ ഇപ്പോള്‍ മൂലധനം പോലും തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ്. കൂടുതുല്‍ ആളുകളെ ചേർത്തവർക്ക് സി.ഇ.ഒ എന്ന പേരില്‍ പദവികള്‍ നല്കിയിരുന്നു. പലരും കേരളത്തില്‍ എം.ടി.എഫ്.ഇയുടെ ഓഫീസ് തുറന്നു. അവരെല്ലാം ഇന്ന് പ്രതിസന്ധിയിലാണ്. നഷ്ടപ്പെട്ട പണം എങ്ങനെ തിരികെക്കിട്ടുമെന്നോ കാനഡആസ്ഥാനമാണെന്നു പറയുന്ന കമ്പനിക്കെതിരെ എവിടെകേസുകൊടുക്കുമെന്നോ അറിയാതെ ആശങ്കയിലാണ്നിക്ഷേപകർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling