'നമസ്‌കാരം', ബഹിരാകാശത്ത് നിന്ന് സ്വാതന്ത്ര്യദിനാശംസകള്‍; ദില്ലിയുടെ ചിത്രം പകര്‍ത്തി അല്‍ നെയാദി

ദുബൈ: രാജ്യാന്ത ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് എമിറാത്തി ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ ദില്ലിയുടെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം എല്ലാ ഇന്ത്യക്കാര്‍ക്കും ആശംസകള്‍ അറിയിച്ചത്. മലയാളം, ഹിന്ദി, ഉറുദു, കന്നഡ, തമിഴ്, ബംഗാളി ഉള്‍പ്പെടെ 11 ഭാഷകളില്‍ നമസ്‌കാരം എന്നെഴുതിയാണ് അദ്ദേഹം ആശംസകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ബഹിരാകാശത്ത് നിന്ന് ഹിമാലയന്‍ മലനിരകളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം ഏറ്റെടുത്ത് ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് അല്‍ നെയാദി ഐഎസ്എസില്‍ എത്തിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആറു മാസം കഴിയുന്ന ആദ്യ യുഎഇ ബഹിരാകാശ യാത്രികനാണ് സുല്‍ത്താന്‍ അല്‍ നെയാദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling