ഇനി യാത്ര സുരക്ഷിതമാക്കാം.. 'ട്രാക്ക് മൈ ട്രിപ്പ്' ഫീച്ചറുമായി കേരള പൊലീസ്

 



ഓണാവധി ആയതിനാല്‍ നിരവധിപ്പേര്‍ യാത്രയിലാണ്. യാത്ര സുരക്ഷിതമാക്കാനും പൊലീസ് സഹായം ലഭ്യമാക്കാനും കേരള പൊലീസിന്റെ പോല്‍ ആപ്പില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.


ആപ്പിൽ രജിസ്റ്റര്‍ ചെയ്ത ശേഷം, യാത്ര ചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിന്റെയും ഫോട്ടോ Track My Trip ഓപ്ഷനില്‍ അപ്ലോഡ് ചെയ്ത് യാത്ര സുരക്ഷിതമാക്കാനുള്ള സേവനമാണ് കേരള പൊലീസ് നല്‍കുന്നത്.


തുടര്‍ന്ന് യാത്രാവിവരം അറിയിക്കാന്‍ ഉദ്ദേശിക്കുന്ന സുഹൃത്തിന്റെയോ ബന്ധുവിന്റെയോ ഫോണ്‍ നമ്പര്‍ ആഡ് ചെയ്ത് സേവ് ചെയ്യുക. ആ നമ്പറുകളിലേക്ക് യാത്രയുടെ ട്രാക്കിംഗ് ലിങ്ക് അഥവാ ജിയോ ലൊക്കേഷനുകളുള്ള റൂട്ട് ക്യാപ്ചര്‍ ചെയ്ത് എസ്എംഎസ് അയക്കും.


എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ യാത്രയുടെ ലൊക്കേഷന്‍ അവര്‍ക്ക് ട്രാക്ക് ചെയ്യാം. അടിയന്തര സാഹചര്യങ്ങളിലോ അപരിചിത സ്ഥലങ്ങളിലോ സഹായം ആവശ്യമായി വന്നാല്‍ SOS ഓപ്ഷന്‍ അമര്‍ത്തിയാൽ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലൊക്കേഷന്‍ സഹിതം സന്ദേശം എത്തുകയും പൊലീസ് സഹായം ലഭ്യമാക്കുകയും ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling