കെ.സുരേന്ദ്രൻ ആശുപത്രിയിൽ

കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് വോർക്കാടിയിൽ ബൂത്ത്‌ തല സന്ദർശനത്തിനിടെ വഴുതി വീണാണ് സുരേന്ദ്രന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. എങ്കിലും കാസർകോട് ഇന്ന് നിശ്ചയിച്ചിരുന്ന കെ സുരേന്ദ്രന്റെ എല്ലാ പരിപാടികളും റദ്ദാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്. സുരേന്ദ്രന്റെ കാൽമുട്ടിലെ ലിഗ്മെന്റിന് പരിക്കേറ്റതായാണ് വിവിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling