കണിയാര്‍വയല്‍ സൗന്ദര്യ വല്‍ക്കരണവും പൂച്ചെടികളുടെ വിതരണവും നടത്തി

കണിയാര്‍വയല്‍ സ്വാതന്ത്രത്തിന്റെ 77-ാം വാര്‍ഷികത്തൊടനുബന്ധിച്ച് കണിയാര്‍വയല്‍ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി റസിസ്റ്റന്റ് അസോസിയേഷന്‍ പൂച്ചെട്ടികളുടെ ഉദ്ഘടനവും വിതരണവും നടത്തി. സജീവ് ജോസഫ് എം. എല്‍. എ. സൗന്ദര്യ വല്‍ക്കരണം ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ടാപുരം മുനിസിപ്പല്‍ ചെയര്‍മാന്‍ ഫിലോമിന പൂച്ചട്ടികള്‍ വിതരണം നിര്‍വഹിച്ചു.
കണിയാര്‍വയല്‍ റസിസ്റ്റന്റ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായിയിരുന്നു. പി. വി. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ ബിജു എം പുതുശേരി, പി. എം. ലൂക്ക, മനോജ് എറത്തേടത്ത്, മനോജ് മാവേലില്‍, സലാം എന്നിവര്‍ പ്രസംഗിച്ചു. കെ. രാജന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling