അഞ്ച് ഗാന്ധി ശിൽപ്പങ്ങൾ ഒരുങ്ങുന്നു.

പയ്യന്നൂർ | കേരള ലളിതകലാ അക്കാദമി അംഗം ശിൽപ്പി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ അഞ്ച് മഹാത്മ ഗാന്ധി ശിൽപ്പങ്ങൾ ഒരുങ്ങുന്നു. കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് ബസ് സ്‌റ്റാൻഡിലേക്ക് പത്തടി ഉയരമുള്ള മെറ്റൽ ഗ്ലാസിലും, ഭീമനടി വരക്കാട് ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുപുഴ യു പി സ്‌കൂൾ, മാതമംഗലം ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്എസ്എൽസി '93 ബാച്ച് പൂർവ വിദ്യാർഥികൾക്കായി ഫൈബർ ഗ്ലാസിലുമാണ് ഗാന്ധി ശിൽപ്പങ്ങൾ ഒരുങ്ങുകയാണ്. കാസർകോട് എസ്‌പി ഓഫീസിന് മുന്നിലും ഗാന്ധി ശിൽപ്പം ഒരുക്കും. വിനേഷ് കൊയക്കീൽ, സുരേഷ് അമ്മാനപ്പാറ, ബാലൻ പാച്ചേനി, ബിജു കൊയക്കീൽ എന്നിവരാണ് നിർമാണ സഹായികൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling