അന്ത്യോപചാരം അർപ്പിച്ച് നാട്; സരോജിനി ബാലാനന്ദന്റെ സംസ്കരം നടന്നു

 അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് സരോജിനി ബാലാനന്ദന്റെ മൃതദേഹം കളമശേരി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. മന്ത്രി പി രാജീവ്‌ സംസ്കാരചടങ്ങിൽ പങ്കെടുത്തു. ഇന്നലെ കളമശേരി ടൌൺ ഹാളിലും പാർട്ടി ഓഫിസിലും പൊതുദർശനം ഉണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കളമശ്ശേരിയിലെ വസതിയിലെത്തിയാണ് അന്ത്യോപചാരം അർപ്പിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മന്ത്രി കെ രാധാകൃഷ്ണൻ തുടങ്ങി പ്രമുഖർ എന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച്ചയാണ് മരണം സ്ഥിരീകരിച്ചത്.

അന്തരിച്ച മുൻ സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും, എംപിമായിരുന്ന ഇ ബാലനന്ദിന്റെ ഭാര്യയാണ്. കളമശേരി പഞ്ചായത്ത് പ്രസിഡന്റ്, ജനാധിപത്യ മഹിളാ അസോസോയിയേഷൻ, സിപിഐഎം സംസ്ഥാന സമിതി അംഗം എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling