വിവാഹം കഴിക്കാൻ പെണ്ണിനെ കണ്ടെത്തി നൽകിയില്ല; മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി

 തെലങ്കാനയിൽ വിവാഹം കഴിക്കാൻ പെൺകുട്ടിയെ കണ്ടെത്തി നൽകാത്തതിൽ രോഷാകുലനായി മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. 45കാരിയായ മാതാവാണ് കൊല്ലപ്പെട്ടത്. ബന്ദ മൈലാറാം ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.കല്ലുകൊണ്ട് അടിച്ചാണ് മാതാവിനെ കൊലപ്പെടുത്തിയത്. പിന്നീട് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കഴുത്തറുക്കുകയും കാലുകൾ മുറിച്ചുമാറ്റുകയും ചെയ്തു.

യുവാവിനൊപ്പം കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുവും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ത്രീയുടെ മകൾ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതികൾ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling