മുഖ്യമന്ത്രിയുടെ ആസ്തി വികസന നിധിയിൽ നിന്ന് വിവിധ പദ്ധതികൾക്കായി തുക അനുവദിച്ചു

പിണറായി: മുഖ്യമന്ത്രിയുടെ 2023 – 24 വർഷത്തെ ആസ്തി വികസന നിധിയിൽ നിന്ന് ധർമ്മടം മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾക്കായി തുക അനുവദിച്ചു. ധർമ്മടം പഞ്ചായത്തിലെ നുറുമ്പിൽ തോട്, അണ്ടലൂർ വലിയതോട് എന്നിവയുടെ സംരക്ഷണത്തിനായി 25 ലക്ഷം രൂപ വീതവും അഞ്ചരക്കണ്ടി പഞ്ചായത്തിലെ കണ്ണാടിവെളിച്ചം സ്റ്റേഡിയം നവീകരണവും സ്റ്റേജ് നിർമ്മാണത്തിനുമായി അമ്പത് ലക്ഷം രൂപയും അനുവദിച്ചു. കടമ്പൂർ പഞ്ചായത്തിലെ ചാലക്കണ്ടി പെർഫെക്ട് സ്കൂൾ തോട് നവീകരണത്തിന് ഇരുപത് ലക്ഷം, കടമ്പൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് അങ്കണവാടി പൂർത്തീകരണവും മുകളിൽ ഹാൾ നിർമാണത്തിനുമായി മുപ്പത് ലക്ഷം, *പെരളശ്ശേരി പഞ്ചായത്തിലെ സാംസ്കാരിക നിലയം കോട്ടം നിർമ്മാണത്തിന് 25 ലക്ഷം, മക്രേരി സ്റ്റേഡിയം നവീകരണത്തിന് 25 ലക്ഷം, *ചെമ്പിലോട് പഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന് അമ്പത് ലക്ഷം*, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ 13, 14 വാർഡുകളിലെ അങ്കണവാടി നിർമ്മാണത്തിന് അമ്പത് ലക്ഷം, പിണറായി പഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന് കെട്ടിടം നിർമ്മിക്കാൻ അമ്പത് ലക്ഷം, *വേങ്ങാട് പഞ്ചായത്തിലെ എഫ് എച്ച് സി രണ്ടാം ഘട്ട നിർമ്മാണത്തിന് അമ്പതു ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്*.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling