സഹജീവിസ്‌നേഹം ഉണ്ടാവുക എന്നതുമാത്രമല്ല കാര്യം, ആ സ്‌നേഹം മറ്റുള്ളവർക്ക് ഗുണകരമായി ഉപയോഗിക്കുക എന്നതാണ്. അതിന് ആദ്യം വേണ്ടത് മനസ്സാണ്. അല്ലെങ്കിൽ സന്മനസ്സ്. ചെയ്യാൻ മനസ്സുണ്ടെങ്കിൽ മറ്റെല്ലാം തനിയെ വന്നുകൊള്ളും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒരു കൂട്ടം പ്രവാസികളുടെ പ്രവാസി ഭാരത് വില്ലയെന്ന ഈ കൂട്ടായ്മ.
കേരളത്തിലെ പതിമൂന്ന് ജില്ലകളിൽ നിന്നായി 30-ൽ അധികം അംഗങ്ങളുള്ള
പ്രവാസി കൂട്ടായ്മയുടെ ലക്ഷൃം കാരുണ്യ പ്രവർത്തനം തന്നെയാണ്. കൂട്ടായ്മയിൽ പിലാത്തറയിൽ ദേശീയ പാതയ്ക്ക് സമീപം പണി കഴിപ്പിച്ച പ്രീമിയം വില്ല, 2500 രൂപയുടെ കൂപ്പണുകൾ വിതരണം ചെയ്യുകയും അതിൽ നിന്നും നറുക്ക് വീഴുന്ന ആൾക്ക് കൈമാറും.
സമൂഹത്തിൽ അശരണരായി കഴിയുന്ന നിർദ്ധരരായവരുടെ സഹായത്തിന് എന്നും ഈ പ്രവാസി കൂട്ടായ്മ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയാണ് ഇനിയുള്ള നാളുകളിൽ ഓരോ പാവപ്പെട്ടൻ്റെയും മനസ്സിലുണ്ടാവുക.
0 അഭിപ്രായങ്ങള്‍