സ്ത്രീധനത്തിന്റെ പേരില്‍ അഫ്‌സാനയെ ഉപദ്രവിച്ചിട്ടില്ല, നാടുവിട്ടത് ഭയം കൊണ്ട്: നൗഷാദ്

പത്തനാപുരം കലഞ്ഞൂര്‍ നൗഷാദ് തിരോധാന കേസില്‍ അഫ്‌സാനയുടെ ആരോപണങ്ങള്‍ തള്ളി നൗഷാദ് രംഗത്ത്. സ്ത്രീധനത്തിന്റെ പേരില്‍ അഫ്‌സാനയെ ഉപദ്രവിച്ചിട്ടില്ലെന്ന് നൗഷാദ് പറഞ്ഞു. ഭയം കൊണ്ടാണ് താന്‍ നാടുവിട്ടതെന്ന് നൗഷാദ് പറയുന്നു. തനിക്കെതിരെ ഇത്രയധികം ആരോപണങ്ങള്‍ വന്നതുകൊണ്ടാണ് ഇപ്പോള്‍ പൊലീസില്‍ കേസ് കൊടുത്തതെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു മര്‍ദനം സഹിച്ച് മടുത്തിട്ടാണ് വീട് വിട്ടിറങ്ങിയതെന്ന് നൗഷാദ് ആവര്‍ത്തിക്കുന്നു. തനിക്ക് മടുത്തു പോകുകയാണെന്ന് അടുത്ത് കണ്ട ഒരു സ്ത്രീയോട് പറഞ്ഞിരുന്നു. തന്റെ മക്കളെ കാണുന്നതിനായി ശിശുക്ഷേമ സമിതിയെ സമീപിക്കുമെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു. താന്‍ നൗഷാദിനെ മര്‍ദിച്ചിരുന്നുവെന്നത് നുണയാണെന്നാണ് അഫ്‌സാന പറഞ്ഞിരുന്നത്. നൗഷാദിനെ മര്‍ദിക്കാന്‍ തനിക്കാകില്ല. തന്നെ പേടിച്ച് നാടുവിടാന്‍ മാത്രം നട്ടെല്ലില്ലാത്തവനാണോ നൗഷാദെന്നും അഫ്‌സാന ചോദിച്ചിരുന്നു. നൗഷാദ് ജീവനോടെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ ആശ്വാസം തോന്നി. നൗഷാദുമായി വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്കും നൗഷാദിനെ ഭയമായിരുന്നുവെന്നും അഫ്‌സാന പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling