മയ്യിൽ | സ്വാതന്ത്ര്യസമര സേനാനിയും വേളം പൊതുജനവായന സ്ഥാപകാംഗവും മുൻ പ്രസിഡണ്ടും ആയിരുന്ന യു കുഞ്ഞാൻ കുട്ടി നായരുടെ സ്മരണക്കായി ഏർപ്പെടുത്തിയ മികച്ച വായനക്കാർക്കുളള അവാർഡ് വിതരണവും അനുസ്മരണ പ്രഭാഷണവും മുൻ എം എൽ എ ജയിംസ് മാത്യു നിർവഹിച്ചു.
മികച്ച വായനക്കാരായി സജിത പി വി (പൊതുവിഭാഗം), കെ അഷിമ (ഹൈസ്കൂൾ വിഭാഗം), ജാൻവി വിജയ്, അജല്യ ജിനേഷ് (യു പി വിഭാഗം) എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിന് കെ മനോഹരൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി കെ പി രാധാകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ കെ രാഘവൻ നന്ദിയും രേഖപ്പെടുത്തി.
0 അഭിപ്രായങ്ങള്‍