മെയിന്‍ റോഡിലെ വ്യാപാരി ഇ. കെ എന്റര്‍ പ്രൈസസ് ഉടമ ജലാലുവാണ് വില്‍പ്പനയ്ക്കായി വിവിധ വലുപ്പത്തിലുള്ള പതാകകളും തോടരണങ്ങളും ടീ ഷര്‍ട്ടുകളും എത്തിച്ചിരിക്കുന്നത്.
പോക്കറ്റില്‍ ധരിക്കുന്ന മൂവര്‍ണ്ണ ബാഡ്ജുകള്‍, ഷാളുകള്‍, സ്റ്റിക്കറുകള്‍, കൈക്ക് കെട്ടുന്ന രാഖികള്‍, ബാന്റുകള്‍, തുണി ഫ്‌ളാഗുകള്‍ക്കു പുറമെ കടലാസില്‍ ആലേഖനം ചെയ്ത കൊടികള്‍ തുടങ്ങിയവയും ഉണ്ട്. 20 രൂപ മുതല്‍ 600 രൂപവരെയാണ് വില. മൂവര്‍ണ്ണമാലകള്‍ 60 രൂപ മുതല്‍ മുകളിലോട്ടാണ് വില. തോരണങ്ങള്‍ 7 രൂപയില്‍ ആരംഭിക്കുന്നു.
ഷാളുകള്‍ക്ക് 40 മുതല്‍ വിലയുണ്ട്. 1988 ല്‍ എം. കെ മുനീര്‍ നയിക്കുന്ന കാസര്‍കോട് നിന്നും ആരംഭിക്കുന്ന ജാഥയിലാണ് ആദ്യമായി തൊപ്പി വില്‍പ്പനയ്‌ക്കെത്തി കച്ചവട രംഗത്ത് നില ഉറച്ചത്. പിന്നീട് ഫ്‌ലാഗുകളും വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെയും കൊടിതോരണങ്ങളും വില്‍പ്പന ആരംഭിച്ചു.
0 അഭിപ്രായങ്ങള്‍