എക്‌സൈസ് ഓഫീസിലെ കമ്പ്യൂട്ടര്‍ അടിച്ചു തീര്‍ത്തു

തലശേരി : കഞ്ചാവുമായി പിടിയിലായ യുവാവ് എക്‌സൈസ് ഓഫീസിലെ കമ്പ്യൂട്ടറും സ്‌കാനറും മേശയും അടിച്ചു തകര്‍ത്തു. വൈകിട്ട് പഴയ ബസ് സ്‌റാന്റ് കായ്യത്ത് റോഡിലെ അമര്‍ പാലസ് ലോഡ്ജില്‍ നിന്നും 23 ഗ്രാം കഞ്ചാവുമായി പെരിങ്ങത്തൂര്‍ സ്വദേശി കെ. ജമാല്‍ (45) ആണ് അക്രമം അഴിച്ചു വിട്ടത്.
ഇയാളുടെ കൈയ്യില്‍ നിന്നും കത്തിയും പിടിച്ചെടുത്തു. ധര്‍മ്മടം കോര്‍ണേഷ്യല്‍ സ്‌കൂളിനു സമീപത്തെ ഖലീല്‍ (32) നെയും ഒപ്പം പിടികൂടിയിരുന്നു. എക്‌സൈസ് ഓഫീസിലെ മേശ എടുത്ത് കമ്പ്യൂട്ടറും മറ്റും അടിച്ചു തകര്‍ക്കുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ സുധീര്‍ വാഴവളപ്പിലിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍ കുമാറിന്റെ നേത്യത്വത്തില്‍ വി. കെ. ഷിബു , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഒ ലിജേഷ്, വി. കെ. ഫൈസല്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ജസ്‌ന ജോസഫ് , എം. ബീന എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling