ഹരാരം | സിംബാബ്‌വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്കിന്റെ മരണ വാര്‍ത്ത തെറ്റെന്ന് ക്രിക്കറ്റ് താരം ഹെന്‍ട്രി ഒലോങ്ക. ഇരുവരും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശവും ഒലോങ്ക സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.
'ഹീത്ത് സ്ട്രീക്കിന്റെ മരണ വാര്‍ത്ത തെറ്റെന്ന് എനിക്ക് സ്ഥീരികരിക്കാന്‍ കഴിയും. ഞാന്‍ അവനുമായി സംസാരിച്ചു. തേർഡ് അമ്പയര്‍ അവനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചു. അവന്‍ ജീവനോടെയുണ്ട്' ഒലോങ്ക കുറിച്ചു.
അര്‍ബുധം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിൽ ആയിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു എന്ന് ഇന്ന് രാവിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ പ്രമുഖ താരങ്ങള്‍ അനുശോചിച്ചിരുന്നു.
സിംബാബ്‌വെ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലും കൂടി 4933 റണ്‍സും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിൽ ഒരാള്‍ കൂടിയാണ്.
0 അഭിപ്രായങ്ങള്‍