ഒരു കോടി നേടാൻ മണിക്കൂറുകൾ മാത്രം; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF 62 ലോട്ടറി ഫലം ഇന്നറിയാം. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് ലഭിക്കുക. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക.
ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com / എന്നിവയിലൂടെ ഫലം ലഭ്യമാകും. ഫിഫ്റ്റി ഫിഫ്റ്റിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറി സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ടെന്നത് നിർണായകമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling