കുട്ടികൾക്ക് ഇനി യഥേഷ്ടം വരച്ചും എഴുതിയും ഒഴിവു സമയങ്ങൾ ഉല്ലസഭരിതമാക്കാം

ക്ലാസ്സ് റൂമുകളിൽ പരിചിതമായ ബ്ലാക്ക് ബോർഡ് കുട്ടികൾക്കായി സ്കൂൾ മുറ്റത്തും തയ്യാറാക്കിയിരിക്കുകയാണ് മോറാഴ സിഎച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ.


 പ്രി പ്രൈമറി കുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ് ഈ സംവിധാനം. ചെറിയ പ്രായത്തിൽ തന്നെ കൈയക്ഷരം മെച്ചപ്പെടുത്താനും ഒപ്പം കുട്ടികളുടെ മാനസിക പിരിമുറക്കം ഇല്ലാതാക്കാനുമുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. മുറ്റത്ത് ക്ലാസ്സ് റൂംമിനോട് ചേർന്ന ചുമരിലാണ് ബ്ലാക്ക് ബോർഡ് നിർമ്മിച്ചിരിക്കുന്നത് .



ക്ലാസ് സമയങ്ങളുടെ ഇടവേളകളിലും ഒഴിവു സമയങ്ങളിലും കുട്ടികൾക്ക് ഇത് പ്രയോജനപ്പെടുത്താം. പ്രി പ്രൈമറി മുതൽ എഴാംതരം വരെയുള്ള സ്കൂളിൽ ഇപ്പോൾ നാനൂറ്റി അമ്പതിലധികം കുട്ടികളാണ് പഠിക്കുന്നുന്നത്.ഓപ്പൺ ബ്ലാക്ക് ബോർഡിൻ്റെ ഉദ്ഘാടനം ലളിത കലാ അക്കാദമി അംഗവും പ്രശസ്ത ശില്പിയുമായ ഉണ്ണി കാനായി നിർവഹിച്ചു. 

പി ടി എ പ്രസിഡന്റ് വി സി സുമേഷ് അധ്യക്ഷനായി.കൗൺസിലർ സി പി മുഹാസ്, ഹെഡ്മിസ്ട്രസ് ബി ജയശ്രീ,മാനേജ്മെന്റ് പ്രധിനിധി എൻ രാജീവൻ, സ്റ്റാഫ്‌ സെക്രട്ടറി രാജീവൻ കെ, മുൻ പി ടി എ പ്രസിഡന്റ് കെ പി പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.
VIDEO

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling