ഇനി സ്കൂളുകൾക്കും പോകാം കെ.എസ്.ആർ.ടി.സി.യിൽ ഉല്ലാസയാത്ര

കണ്ണൂർ: 


സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക പാക്കേജുമായി ‘ആനവണ്ടി’ ഉല്ലാസയാത്ര. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം കണ്ണൂർ ജില്ലാ സെൽ പ്രത്യേക നിരക്കിലാണ് സ്കൂളുകൾക്ക് യാത്ര ഒരുക്കുന്നത്.പാക്കേജിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിലെ 45 വിദ്യാർഥികൾ ആദ്യയാത്രയിൽ പങ്കെടുത്തു. ‘മഴയെ അറിയാം, പ്രകൃതിയെ അറിയാം’ എന്ന ടാഗ്‍ലൈനിൽ പൈതൽമലയും ഏഴരക്കുണ്ട് വെള്ളച്ചാട്ടവുമാണ് വിദ്യാർഥികൾ സന്ദർശിച്ചത്. എൻ.എസ്.എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസർ സിന്ധു പടോളി, ബി.ടി.സി. യൂണിറ്റ് കോ-ഓർഡിനേറ്റർ കെ.ആർ. തൻസീർ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling