അട്ടപ്പാടിയിൽ പശുവിനെ ആക്രമിച്ച് ഒറ്റയാന്‍

 


അട്ടപ്പാടി ചിറ്റൂര്‍ വെങ്കക്കടവില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ ആക്രമിച്ച് കാട്ടാന. വെങ്കകടവ് ഊരിലെ നഞ്ചന്റെ പശുവിനെയാണ് കാട്ടാന ആക്രമിച്ചത്. കഴുത്തിന്റെ ഇരുഭാഗത്തും കൊമ്പുകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ആഴത്തിലുള്ള മുറിവുകളില്‍ നിന്നും ചോരയോലിക്കുന്ന അവസ്ഥയിലാണ് പശു. കാട്ടാനകളുടെ നിരന്തരമായ ശല്യം കാരണം ഈ പ്രദേശത്ത് കൃഷി ചെയ്യാനോ കന്നുകാലികളെ വളര്‍ത്താനോ പറ്റാത്ത അവസ്ഥയിലായിരിക്കുകയാണ് എന്ന് ആദിവാസി കൂടിയായ നഞ്ചന്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling