‘രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാം, പക്ഷേ ഒരു നിബന്ധനയുണ്ട്’; നടി ഷെർലിൻ ചോപ്ര

 വിവാദ പ്രസ്താവനകളിലൂടെയും ഗ്ലാമർ വേഷങ്ങളിലൂടെയും പലപ്പോഴും വാർത്തകളിൽ ഇടം നേടുന്ന ബോളിവുഡ് നടിയാണ് ഷെർലിൻ ചോപ്ര. ഇപ്പോഴിതാ രാഹുൽ ഗാന്ധിയുടെ പേരിൽ നടത്തിയ ഒരു പരാമർശം കൊണ്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ് ഇവർ. രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നാണ് ഷെർലിൻ ചോപ്രയുടെ പ്രതികരണം. ആരാധകരുമായി സംവദിക്കുന്നതിനിടെ പാപ്പരാസികളുടെ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

മുംബൈയിലെ ബാന്ദ്രയിൽ ഫാൻസിനൊപ്പം സെൽഫിക്ക് പോസ് ചെയ്യവെയാണ് ചോദ്യമുയർന്നത്. രാഹുൽ ഗാന്ധിയെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്നായിരുന്നു ചോദ്യം? രണ്ടാമതൊന്ന് ആലോചിക്കാതെ ‘അതെ’ എന്നായിരുന്നു ഷെര്‍ലിൻ്റെ മറുപടി. “തീർച്ചയായും, എന്നാൽ വിവാഹശേഷം എന്റെ കുടുംബപ്പേര് മാറ്റില്ല, ചോപ്രയായിതന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു” – നടിയും മോഡലുമായ ഷെർലിൻ ചോപ്ര പറഞ്ഞു. അപകീർത്തിക്കേസ് സ്റ്റേ ചെയ്തതും എം.പി സ്ഥാനം തിരികെ ലഭിച്ച് രാഹുൽ ഗാന്ധി പാർലമെന്‍റിലെത്തിയതുമെല്ലാം സജീവ ചർച്ചയിലിരിക്കെയാണ് നടിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ഷെർലിൻ ചോപ്ര പലപ്പോഴും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം, മുംബൈ ആസ്ഥാനമായുള്ള ഒരു ഫൈനാൻസിയർക്കെതിരെ നടി ജുഹു പൊലീസ് സ്റ്റേഷനിൽ പീഡനക്കേസ് ഫയൽ ചെയ്തിരുന്നു. വീഡിയോ റിക്കോർഡിങ്ങിനായി പണം നൽകാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡനശ്രമം എതിർത്തപ്പോൾ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തായും പരാതിയിൽ ഉന്നയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling