അറിയിപ്പ്

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭ പരിധിയിൽ നടക്കുന്ന 50 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ആഘോഷ പരിപാടികൾ, ജനനം, മരണം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകൾ, മേളകൾ എന്നിവ നിർബന്ധമായും നഗരസഭയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതും ആയത് ഗ്രീൻ പ്രോട്ടോക്കോൾ (ഹരിത ചട്ടം) പാലിച്ച് നടത്തേണ്ടതുമാണ്. ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ / മേളകളിൽ നിരോധിക പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ ( ഡിസ്പോസിബിൾ ഗ്ലാസുകൾ, പ്ലേറ്റുകൾ.. മുതലായവ) എന്നിവ ഉപയോഗിക്കാൻ പാടില്ലാത്തതും പരിപാടികളുടെ ഭാഗമായി ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ സ്വന്തം നിലയിലോ നഗരസഭ നിർദേശിക്കുന്ന തരത്തിലോ സംസ്കരിക്കേണ്ടതും അജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് യൂസർ ഫീ നൽകിക്കൊണ്ട് അതാതുവാർഡുകളിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് നൽകേണ്ടതുമാണ്.
മാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നതും 2016 ലെ ഖരമാലിന്യ പരിപാലന ചട്ടം ,പ്ലാസ്റ്റിക് പരിപാലന ചട്ടം എന്നിവ പ്രകാരം കുറ്റകരവും 10000/- രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്നതുമാണ്.മാലിന്യങ്ങൾ വലിച്ചെറിയുന്നതോ കത്തിക്കുന്നതോ ആയ കുറ്റങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴ തുകയുടെ 25% ലഭിക്കുന്നതാണ് (പരമാവധി 2500/-രൂപ). മേൽ നിർദ്ദേശങ്ങൾ ലംഘിക്കുകയാണെങ്കിൽ പരിപാടികൾക്ക് നേതൃത്വം നൽകുന്നവർക്കെതിരെയും, ഭാരവാഹികൾ, വീട്ടുകാർ എന്നിവർക്കെതിരെയും ഹരിതചട്ടപ്രകാരം തല വിജിലൻസ് സ്‌ക്വാഡും ജില്ലാ തല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കർശന നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും. നഗരസഭയുമായി എല്ലാവരും സഹകരിക്കണമെന്ന് സ്നേഹ പൂർവം അഭ്യർത്ഥിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling