പയ്യന്നൂർ :
ക്ഷേത്രക്കുളത്തിൽ അപകടത്തിൽപ്പെട്ട ഫിഷറീസ് കോളേജ് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. കായംകുളം പെരുവള്ളി സ്വദേശി നന്ദുകൃഷ്ണ (26) ആണ് മരിച്ചത്. നാട്ടുകാരും പയ്യന്നൂർ അഗ്‌നി രക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തിയാണ് നന്ദുവിനെയും സഹപാഠി അശ്വിനേയും (24) പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഉച്ചക്ക് രണ്ടോടെയാണ് വെൻ്റിലേറ്ററിലായിരുന്ന നന്ദു മരിച്ചത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപിൻ്റെ നേതൃത്വത്തിൽ നന്ദുവിനെ രക്ഷിക്കാൻ തീവ്രശ്രമം നടത്തിയിരുന്നു. എം.വി ജിൻ എം.എൽ.എ, ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ എന്നിവർ ആശുപത്രിയിൽ കഴിയുന്ന ഇവരെ സന്ദർശിച്ചിരുന്നു.
0 അഭിപ്രായങ്ങള്‍