ഗ്രോട്ടോയും വിശുദ്ധന്റെ തിരുസ്വരൂപവും തീയിട്ട നിലയിൽ

 കാക്കയങ്ങാട് | വിശുദ്ധ യൂദാശ്ലീഹായുടെ കപ്പേളയോട് അനുബന്ധിച്ചുള്ള ഗ്രോട്ടോയ്ക്കും വിശുദ്ധന്റെ തിരുസ്വരൂപത്തിനും തീയിട്ട നിലയിൽ. ബുധനാഴ്ച പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. കോൺക്രീറ്റ് നിർമിതി ആയതിനാൽ കത്തിപ്പോയില്ല, കരിഞ്ഞ നിലയിലാണ്.


മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കത്തിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ദ്രാവകത്തിന്റെ അവശിഷ്ടം അടങ്ങിയ കുപ്പി സമീപത്ത് നിന്ന് കണ്ടെത്തി. ഇരിട്ടി - പേരാവൂർ റോഡരികിലുള്ള കപ്പേള എടത്തൊട്ടി സെന്റ് വിൻസന്റ് പള്ളിക്ക് കീഴിൽ ഉള്ളതാണത്. വികാരി ഫാ. രാജു ചൂരയ്ക്കൽ പൊലീസിൽ പരാതി നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling