കാഞ്ഞങ്ങാട്:-ഡിജിറ്റൽ വില്ലേജ് എന്ന മലയാളം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായികാസറഗോഡ് മുതൽ എറണാകുളംവരെയുള്ളകാൽനട പ്രചരണത്തിന് കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നുംതുടക്കം കുറിച്ചു.ഹരീഷ് പള്ളിക്കണ്ടം സ്വാഗതവും ജോൺസൺ കാസർഗോഡ് അധ്യക്ഷതയിൽ ചലച്ചിത്ര താരം രാജേഷ്അഴീക്കോടൻഉദ്ഘാടനം ചെയ്തു.നല്ല സിനിമകളെ എന്നും പ്രോത്സാഹിപ്പിക്കുന്ന മലയാള സിനിമ പ്രേക്ഷകരിലേക്ക് നേരിട്ട് ഇറങ്ങി ചെന്ന് സിനിമ അറിയിക്കുക എന്നതാണ് ലക്ഷ്യം. സംവിധായാകരിൽ ഒരാളായ ഉത്സവ് രാജീവ്. കേന്ദ്ര കഥാപാത്രങ്ങളെ അഭിനയിച്ച ഋഷികേശ്, അമൃത്, വൈഷ്ണവ് എന്നിവരാണ് ഈ പ്രചാരണത്തിന്റെ ഭാഗമാവുന്നത്.പ്രധാനമായും കാസറഗോഡ്ന്റെ ഉൾഭാഗങ്ങളിൽ ചിത്രീകരിച്ച ഈ സിനിമയിൽ കാസറഗോഡ് കാഞ്ഞങ്ങാട് ഏരിയയിൽ ഉള്ള പുതുമുഖങ്ങൾ ആണ് അണിനിരക്കുന്നത്.സിനിമയുടെ പ്രമോഷന്റെ ഭാഗമായി എന്ന് പയ്യന്നൂർ കോളേജിലെ കുട്ടികളുടെ അടുത്ത് ഇറങ്ങിച്ചെന്ന്
കേരള- കർണ്ണാടക ബോർഡറിലെ ഒരു കൊച്ചു ഗ്രാമത്തിൽ ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരണം പൂർത്തിയായിരിക്കുന്ന ചിത്രത്തിൽ സീതാഗോളി, കുമ്പള ഗ്രാമത്തിലെ കലാകാരന്മാരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വികസനം എത്തിപ്പെടാത്ത പഞ്ഞിക്കല്ല് എന്ന ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കൾ ആ ഗ്രാമവാസികളെ ഡിജിറ്റൽ യുഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതും അതിലേയ്‌ക്കുള്ള ശ്രമവുമാണ് ‘ഡിജിറ്റൽ വില്ലേജ്’ എന്ന ചിത്രത്തിൽ നർമ്മത്തോടൊപ്പം ദൃശ്യവൽക്കരിക്കുന്നത്.
ഇന്നത്തെ ഈ പരിപാടിയിൽ പങ്കെടുത്തവർ . അസിസ്റ്റൻറ് ഡയറക്ടർ സുധി സുധാകർ .ഈ സിനിമയിലെ മറ്റ് താരങ്ങളായ .Drനിശാന്ത്. രാജേന്ദ്രൻ .സജിത്ത് കുമാർ
ചിത്രം ഈ വരുന്ന ഓഗസ്റ്റ് 18ആം തീയതി തിയേറ്ററിൽ എത്തും
0 അഭിപ്രായങ്ങള്‍