ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ചെറുപുഴ ടൗണിൽ പ്രകടനം

 അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യമാക്കിയ കീഴ്ക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച്  

ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ചെറുപുഴ ടൗണിൽ പ്രകടനം നടത്തി.



 തുടർന്ന് നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് വി. കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മഹേഷ് കുന്നുമ്മൽ, ഡിസിസി നിർവ്വാഹക സമിതി അംഗങ്ങളായ തങ്കച്ചൻ കാവാലം, കെ.കെ. സുരേഷ് കുമാർ, എം. ബാലകൃഷ്ണൻ, മഹിളാ കോൺഗ്രസ് ചെറുപുഴ ബ്ലോക്ക് പ്രസിഡൻറ് ഉഷാ മുരളി, ജോയിസി ഷാജി പ്രിൻസ് വെള്ളക്കട, ജോൺ ജോസഫ് തയ്യിൽ, സലീം തേക്കാട്ടിൽ, ശ്രീനിഷ് തട്ടുമ്മൽ, എം. കരുണാകരൻ, സതീശൻ കാർത്തികപ്പള്ളി എന്നിവർ സംസാരിച്ചു.

VIDEO

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling