ആലപ്പുഴ ബൈപ്പാസിൽ വീണ്ടും അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്

ആലപ്പുഴ ബൈപ്പാസിൽ വീണ്ടും അപകടം. ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാർ ഡ്രൈവർ തൃശൂർ സ്വദേശി ചാൾസിനാണ് (32) പരിക്കേറ്റത്. ഇയാളുടെ രണ്ട് കാലുകളും ഒടിഞ്ഞു. കടപ്പുറം വിജയ പാർക്കിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കർ ലോറി ആലപ്പുഴയിൽ നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഫയർഫോഴ്സ് എത്തിയാണ് ഡ്രൈവിംഗ് സീറ്റിൽ കുടുങ്ങിയ ചാൾസിനെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ചാൾസിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling