സ്വാതന്ത്ര്യ ദിനാഘോഷം

പൂമംഗലം യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി റാലിയും കലാപരിപാടിയും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് എ കെ ബിന്ദു ദേശീയ പതാക ഉയർത്തി.എൻ പി റഷീദ് മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മികച്ച വിദ്യാർഥികൾക്കുള്ള എൻഡോവ്മെൻറ് പിടിഎ പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ, വൈസ് പ്രസിഡണ്ട് പ്രകാശൻ, എം പി ടി എ പ്രസിഡണ്ട് ശ്രുതി എന്നിവർ നൽകി. ടി എം നിഷാമണി,എൻ റീന, പി പി ശൈലജ, സ്കൂൾ ലീഡർ ടി കെ റാദിഹ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും പായസ വിതരണവും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling