പിവി അൻവറിന്റെ പാർക്ക് തുറക്കാൻ സർക്കാർ അനുമതി

പി വി അൻവർ എംഎൽഎയുടെ പാർക്ക് തുറക്കാൻ സർക്കാർ അനുമതി. പാർക്ക് ഭാഗികമായി തുറക്കാനാണ് അനുമതി നൽകിയത്. ആദ്യം കുട്ടികളുടെ പാർക്കും പുൽമേടും തുറന്ന് നൽകും. ഘട്ടം ഘട്ടമായി പാർക്ക് മുഴുവൻ തുറക്കാനാണ് നീക്കം. 2018ലാണ് നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പാർക്ക് പൂട്ടിയത്. ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ക്ക് നില്‍ക്കുന്ന സ്ഥലം നിരപ്പുള്ളതും പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്തതെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റൈഡുകളുടെയും കോണ്‍ക്രീറ്റ് ഭിത്തിയുടേയും ബലം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2019ലാണ് പാര്‍ക്ക് പൂട്ടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling