ഡിവൈഎഫ്ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു ചരിത്രകാരൻ ഡോ പി ജെ വിൻസന്റ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ശ്രീകണ്ഠപുരം ബ്ലോക്ക് പ്രസിഡണ്ട് കെ വി ജിതിൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ ശ്രീകണ്ഠപുരം ബ്ലോക്ക് സെക്രട്ടറി കെ ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ല ട്രഷറർ കെ ജി ദിലീപ്,
സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ, ഏരിയാ കമ്മിറ്റി അംഗം എം വേലായുധൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ്, ഒ ഷിനോജ്, എം വി അജ്നാസ് തുടങ്ങിയവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍