ഇരിക്കൂര്‍
ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിന പരേഡും ഗാന്ധീയം എന്ന പേരില്‍ ഗാന്ധിജിയ്ക്ക് ചിത്രാഞ്ജലിയും സംഘടിപ്പിച്ചു. അഡ്വ.സജീവ് ജോസഫ് എം.എല്‍ എ പതാക ഉയര്‍ത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു.
ഗുരു ശേഷ്ഠ അവാര്‍ഡ് ജേതാവും ഇരിക്കൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനുമായ കെ.പി.സുനില്‍കുമാര്‍ സ്‌കൂള്‍ ചുമരില്‍ വരച്ച ഗാന്ധിജിയുടെ ഛായാചിത്ര അനാച്ഛാദനവും അഡ്വ.സജീവ് ജോസഫ് എം.എല്‍ എ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പള്‍ എസ്.ഐ കെ.ദിനേശന്‍, പി.ടി.എ പ്രസിഡന്റ് കെ.കെ അബ്ദുള്ള ഹാജി,പ്രിന്‍സിപ്പാള്‍ സി.റീന, പ്രധാനധ്യാപിക വി.സി ശൈലജ, ഇ.സി ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.ദേശഭക്തി ഗാനാലാപനം, നൃത്തം ശില്പം എന്നിവയും നടന്നു.
0 അഭിപ്രായങ്ങള്‍