ഓണാഘോഷത്തോടനുബന്ധിച്ച് സ്‌നേഹക്കോടി വിതരണം


 


പയ്യാവൂര്‍ വാതില്‍മട കോളനിയിലെ മുതിര്‍ന്ന മാതാപിതാക്കള്‍ക്ക് ഓണാഘോഷത്തിന്റെ ഭാഗമായി ഇരിക്കൂര്‍ എംഎല്‍എ അഡ്വ. സജീവ് ജോസഫിന്റെ സ്‌നേഹക്കോടി വിതരണം വാതില്‍മട ഭൂദാനം കോളനിയില്‍ നിര്‍വ്വഹിച്ചു.

വാതില്‍മട ഭൂദാന വികസന സേവാസമിതി പ്രസിഡണ്ട് പി.കുമാരന്‍ ചടങ്ങില്‍ അധ്യക്ഷനായി. സെക്രട്ടറി സുബീഷ് വി.ബി, സിജി തോമസ്, പ്രഭാവതി പുളിമൂട്ടില്‍, ഇ.കെ.രമേശന്‍, കെ.കെ. ശശീന്ദ്രന്‍, ഇ.കെ.കുര്യന്‍, ടി.പി. അശ്രഫ്, ജിത്തു തോമസ്, രാജന്‍ എ.ടി, സുരേന്ദ്രന്‍ കെ.കെ, അഖില്‍ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കോളനി നിവാസികളുടെ ആവശ്യങ്ങളും പരാതികളും എം.എല്‍.എ ചോദിച്ചറിഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling