നാടുവിട്ട് ഗോവയിലേക്ക് പോവുകയായിരുന്ന ആൺകുട്ടികളെയും പെൺകുട്ടിയെയും കണ്ടെത്തി

 കണ്ണൂർ | നാടുവിട്ട് ട്രെയിനില്‍ ഗോവയിലേക്ക് പോവുക ആയിരുന്ന മൂന്ന് കുട്ടികളെ റെയില്‍വേ പൊലീസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്തു. ഓച്ചിറ സ്വദേശികളായ രണ്ട് ആണ്‍കുട്ടികളും ചവറ സ്വദേശിയായ ഒരു പെണ്‍കുട്ടിയുമാണ് നാടുവിടാൻ ശ്രമിച്ചത്.


നേത്രാവതി എക്പ്രസില്‍ സ്ലീപ്പര്‍ ബര്‍ത്തില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടികളെ കണ്ട് സംശയം തോന്നിയ ടി ടി ഇ പൊലീസില്‍ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് റെയില്‍വേ എസ്ഐ കെ പി അക്ബർ കുട്ടികളുമായി സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കി.


കുട്ടികളെ ചൈല്‍ഡ് ലൈൻ സഹായത്തോടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് ഓച്ചിറ, ചവറ സ്‌റ്റേഷനുകളില്‍ കുട്ടികളുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. കുട്ടികളെ കൂട്ടിക്കൊണ്ടു പോവാൻ ബന്ധുക്കളും പൊലീസും കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling