കുടിയാന്മല:
കനകക്കുന്നിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പള്ളിപ്പറമ്പിൽ സണ്ണി മാത്യുവിന്റെ വീട്ടുമുറ്റത്തു വളച്ചാക്കുകൾക്കിടയിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. 10 അടിയിലേറെ നീളമുണ്ടായിരുന്നു ഇതിന്
സണ്ണി മാത്യു ആണ് പാമ്പിനെ ആദ്യം കണ്ടത് ഈ സമയം വീട്ടുകാർ വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. ഉടൻ തന്നെ കരുവഞ്ചാൽ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് കരുവഞ്ചാൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ മധുവിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്‌നേക്ക് റസ്‌ക്കർ ഷാജി ബക്കളം രാജവെമ്പാലയെ പിടികൂടി.
തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.രതീശന്റെ നിർദ്ദേശപ്രകാരം പാമ്പിനെ കാട്ടിലേക്ക് തുടന്ന് വിട്ടു.
0 അഭിപ്രായങ്ങള്‍