താടിയിൽ താരനോ ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

 
താരൻ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ താടിയിലെ താരൻ ചില പുരുഷന്മാർ നേരിടുന്ന പ്രശ്നമാണ്. താടിയിൽ താരൻ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? വരണ്ട ചർമ്മവും ഫംഗസ് അണുബാധയുമാണ് താടിയിൽ താരൻ ഉണ്ടാകുന്നതിന്റെ രണ്ട് പ്രധാന കാരണങ്ങൾ. 

താടിക്ക് കീഴിലുള്ള ചർമ്മം കഠിനമായ ക്ലെൻസറുകളോ സാധാരണ സോപ്പുകളോ ഉപയോഗിക്കുന്നത് മൂലം വരണ്ടു പോയേക്കാം. ഈ ഉൽപ്പന്നങ്ങൾക്ക് ചർമ്മത്തിൽ നിന്നോ താടി രോമത്തിൽ നിന്നോ പ്രകൃതിദത്ത എണ്ണകൾ വലിച്ചെടുത്ത് വരണ്ടതാക്കാൻ കഴിയും. തണുത്ത കാലാവസ്ഥയും വരണ്ട ചർമ്മത്തിന് കാരണമാകും. താടിയിലെ താരൻ അകറ്റുന്നതിന് ഇതാ ചില പരിഹാരങ്ങൾ...

ഒന്ന്...

പ്രകൃതിദത്ത സോപ്പുകളോ ഫേഷ്യൽ ക്ലെൻസറുകളോ ഉപയോഗിച്ച് മുഖവും താടിയും പതിവായി കഴുകുക. വീര്യം കൂടി ക്ലെൻസറുകൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക. കാരണം അവ ചർമ്മത്തെ വരണ്ടതാക്കും.

രണ്ട്...

താടി കഴുകുമ്പോൾ നഖം കൊണ്ട് ചൊറിയുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് താരൻ അടരുന്നതിന് കാരണമാകും. ഒരേ സമയം മുഖം വൃത്തിയാക്കാനും നനയ്ക്കാനും കഴിയുന്ന ഉയർന്ന നിലവാരമുള്ള ഫേഷ്യൽ ക്ലെൻസർ തിരഞ്ഞെടുക്കുക. 

മൂന്ന്...

താടിയുടെ അടിയിൽ ബ്രഷ് ഉപയോ​ഗിച്ച് നിർജ്ജീവ ചർമ്മത്തെ പതിവായി പുറംതള്ളുക. താടിയിൽ നിന്ന് നിർജ്ജീവവും വരണ്ടതുമായ ചർമ്മത്തെയും അതുപോലെ യീസ്റ്റ് അല്ലെങ്കിൽ മറ്റ് ഫംഗസുകളെയും നീക്കം ചെയ്യാൻ ഇത് സഹായിക്കും.

നാല്...

ടീ ട്രീ ഓയിൽ, വെളിച്ചെണ്ണ, ജോജോബ ഓയിൽ എന്നിവ താരൻ അകറ്റുന്നതിന് സഹായിക്കുന്നു. ഒലിവ് എണ്ണ, അവോക്കാഡോ എണ്ണ, ബദാം ഓയിൽ പോലുള്ള എണ്ണകൾ ഒഴിവാക്കണം എന്നാണ്. ഇവ ചർമ്മത്തിലെ സംരക്ഷണ പാളിയെ തകരാറിലാക്കുകയും അലർജിക്ക് കാരണമാവുകയും ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling