കണ്ണൂർ ഡിവിഷൻ എക്സൈസ് റെയിഞ്ച് ഓഫീസ് ശ്രീകണ്ഠാപുരം.

ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി അബ്കാരി കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ കർശന നടപടികളുമായി ശ്രീകണ്ഠാപുരം എക്സൈസ്.നിരവധി അബ്കാരി കേസുകളിലെ പ്രതിയായ ഏരുവേശ്ശി - മുയിപ്രയിലെ കഴകപ്പുരയിൽ സുനീഷ് കുമാർ കെ.പി (41) എന്നയാളെ ശ്രീകണ്ഠാപുരം എക്സൈസ് ഇൻസ്പെക്ടർ കെ.അരുൺകുമാറും പാർട്ടിയും ചേർന്ന് പിടികൂടി അറസ്റ്റ് ചെയ്തു.വീട്ടിൽ വൻതോതിൽ മദ്യം ശേഖരിച്ച് വെച്ച് വിൽപ്പന നടത്തിയ കേസിലെ പ്രതിയായ സുനീഷിനെ എക്സൈസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ ഇന്ന് പുലർച്ചെ മുയി പ്രയിലെ വീട് റെയിഡു ചെയ്തു അറസ്റ്റ് ചെയ്യുകയായിരുന്നു . ഏരുവേശ്ശിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി മദ്യവില്പന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂൺ മാസത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 10.5 ലിറ്റർ വിദേശമദ്യം കണ്ടെടുത്ത് കേസെടുത്തതിനെ തുടർന്ന് സുനീഷ് ഒളിവിലായിരുന്നു.പ്രതിയെ തളിപ്പറമ്പ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു .മുൻപും സമാനമായ കേസുകളിൽ പിടിക്കപ്പെട്ട സുനീഷ് കുമാർ റിമാൻ്റ് ചെയ്യപ്പെട്ട് ദീർഘകാലം ജയിലിൽ അടക്കപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling