കാറ്റും മഴയും ശക്തമാകുന്നതോടുകൂടി ഏത് സമയവും മരങ്ങൾ നിലം പതിക്കാൻ ആയ അവസ്ഥയാണ്
45 വർഷത്തോളം പഴക്കമുള്ള രണ്ട് വൻമരങ്ങളാണ് പുഴയ്ക്ക് കുറുകെ കടപുഴകി വീഴാറായിട്ടുള്ളത്. പുഴയ്ക്ക് കുറുകെ മാത്രമല്ല ഇത്തരത്തിലുള്ള മരങ്ങൾ. സമീപപ്രദേശത്തുള്ള വീടുകളിലും പഴശ്ശി പ്രോജക്റ്റിൽ പെട്ട മരങ്ങൾ ഉണങ്ങി വീഴാറാവുന്ന കാഴ്ചയാണ്.
സമീപവാസികളും പ്രദേശത്തെ ജനങ്ങളും ഏറെ ഭീതിയോടെയാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കണ്ടെത്തണം എന്നാണ് നാട്ടുകാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
0 അഭിപ്രായങ്ങള്‍